താമരശ്ശേരി ഉരുള്‍പൊട്ടലില്‍ മരണം എട്ടായി; ഒരു കുട്ടിയുടെ മൃതദേഹം കൂടി കണ്ടെടുത്തു

താമരശ്ശേരി ഉരുള്‍പൊട്ടലില്‍ മരണം എട്ടായി. ഒരു കുട്ടിയുടെ മൃതദേഹം കൂടി കണ്ടെടുത്തു.റിഫ ഫാത്തിമ മറിയം(1)ആണ് മരിച്ചത്. കാണാതായ നസ്‌റത്തിന്റെ മകള്‍ ആണ് റിഫ. ആറ് പേരെയാണ് ഇനി കണ്ടെത്താനുള്ളത്. ഏഴ് പേരുടെ മൃതദേഹങ്ങള്‍ ഇന്നലെ കണ്ടെടുത്തിരുന്നു. കനത്ത മഴയും വെളിച്ചക്കുറവും കാരണമാണ് ഇന്നലെ തിരച്ചില്‍ നിര്‍ത്തിവച്ചത്. നാട്ടുകാര്‍ക്കൊപ്പം ഫയര്‍ഫോഴ്‌സും ദേശീയ ദുരന്ത നിവാരണ സേനാംഗങ്ങളുമാണ് തിരച്ചില്‍ നടത്തുന്നത്. അബ്ദുറഹിമാന്റെ ഭാര്യ, ഹസന്റെ ഭാര്യ, മകള്‍, മരുമകള്‍, മൂന്ന് പേരക്കുട്ടികള്‍ എന്നിവര്‍ക്കായിട്ടാണ് ഇന്ന് തെരച്ചില്‍ നടത്തുന്നത്. പ്രധാനമായും നാട്ടുകാരുടെ നേതൃത്വത്തിലാണ് രക്ഷാപ്രവര്‍ത്തനം നടക്കുന്നത്.