താനൂര്‍ അക്രമത്തില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍.

മലപ്പുറം: താനൂര്‍ അക്രമത്തില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. സംഘര്‍ഷ മേഖല സന്ദര്‍ശിച്ചതിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.പാവപ്പെട്ട മത്സ്യത്തൊഴിലാളികളുടെ ജീവിതം ദുസ്സഹമാക്കികൊണ്ട് നടന്ന പോലീസ് നരനായാട്ട് പ്രതിഷേധാര്‍ഹമാണ്,സിപിഎമ്മിന്റെ അറിവോടെയാണ് താനൂരില്‍ പോലീസ് അഴിഞ്ഞാടിയത്.  അദ്ദേഹം പറഞ്ഞു.

ഇന്നലെ രാവിലെ ചാപ്പപ്പടി മേഖലയിലെത്തിയ കുമ്മനം സംഘര്‍ഷത്തില്‍ എല്ലാം നഷ്ടപ്പെട്ട നിസ്സഹായരായ ജനങ്ങളുടെ സങ്കടങ്ങള്‍ കേട്ടു. പലരും പൊട്ടിക്കരഞ്ഞാണ് വിഷമതകള്‍ കുമ്മനത്തിന് മുന്നില്‍ അവതരിപ്പിച്ചത്.

ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭ സുരേന്ദ്രന്‍, സംസ്ഥാന സെക്രട്ടറി എ.കെ.നസീര്‍, ദേശീയ സമിതിയംഗം പി.ടി.ആലിഹാജി, ജില്ലാ പ്രസിഡന്റ് കെ.രാമചന്ദ്രന്‍, സെന്‍ട്രല്‍ വഖഫ് കൗണ്‍സില്‍ ഓഫ് ഇന്ത്യ മെമ്പര്‍ അഡ്വ.ടി.ഒ.നൗഷാദ് തുടങ്ങിയവരും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.