ചാരപ്രവര്‍ത്തനം :പാക് നയതന്ത്ര ഉദ്യോഗസ്ഥന്‍ ഡല്‍ഹിയില്‍ അറസ്റ്റില്‍

ഇന്ത്യയിലെ പാക് ഹൈക്കമ്മീഷന്‍ ഓഫിസിലെ സ്റ്റാഫായ മെഹമൂദ് അക്തറിനെ ഇന്ത്യന്‍ പ്രതിരോധ രേഖകള്‍ മോഷ്ടിച്ചതിന്റെ പേരില്‍ ഡല്‍ഹി പൊലീസ് ഇന്ന് രാവിലെ അറസ്റ്റ് ചെയ്തു.

ഇന്റലിജന്‍സ് ബ്യൂറോക്ക് കിട്ടിയ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ ആണ് ഇയാളെ ഇപ്പോള്‍ അറസ്റ്റ് ചെയ്തിരിക്കുന്നത്. ഇതിനെ തുടര്‍ന്ന് പാക് ഹൈക്കമ്മീഷണര്‍ അബ്ദുള്‍ ബാസിത് ഇന്ന് 11.30ന് ഹാജരാകണമെന്ന് ആഭ്യന്തര മന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ട്.

സൈന്യവുമായി ബന്ധപ്പെട്ട രേഖകളാണ് ഇയാള്‍ മോഷ്ടിച്ചതെന്നാണ് വിവരം.പാക് ഇന്റലിജന്‍സുമായി ബന്ധപ്പെട്ട ചാരസംഘത്തിലെ അഞ്ചു പേരെ ഇന്ത്യ കഴിഞ്ഞ നവംബറില്‍ അറസ്റ്റു ചെയ്തിരുന്നു.