കേരളത്തിന് സഹായഹസ്തം നീട്ടി പാക്കിസ്ഥാനി യുവാവ്

കേരളത്തെ പ്രളയക്കെടുതിയില്‍ നിന്ന് കരകയറ്റാന്‍ സഹായഹസ്തവുമായി പാകിസ്ഥാനി യുവാവ്. റിസ്‌വാന്‍ ഹുസൈനാണ് ഉദാത്തമായ മനുഷ്യസ്‌നേഹത്തിലൂടെ എല്ലാവര്‍ക്കും മാതൃകയായിരിക്കുന്നത്. അബുദാബിയില്‍ പ്രവാസിയായി ജോലി ചെയുന്ന ഇയാള്‍ സുഹൃത്തുക്കളായ മലയാളികള്‍ക്ക് ശമ്പളത്തിന്റെ ഒരു പങ്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അയക്കുകയായിരുന്നു.

പാകിസ്ഥാനില്‍ ജനിച്ചു വളര്‍ന്നത് കൊണ്ട് ഇന്ത്യയെക്കുറിച്ച് ധാരാളം മുന്‍വിധികളുണ്ടായിരുന്നു. പക്ഷേ പ്രവാസിയായി അബുദാബിയില്‍ വന്നതോടെയാണ് തന്റെ ജീവിതം മാറിയതെന്ന് റിസ്‌വാന്‍ പറയുന്നു. ഇവിടെയെത്തി ഇന്ത്യക്കാരായ സുഹൃത്തുക്കളുമായി മനസുതുറന്ന് സംസാരിച്ചതോടെയാണ് എല്ലാ രാജ്യങ്ങളിലും മനുഷ്യര്‍ ഒരുപോലെയാണെന്ന സത്യം തിരിച്ചറിഞ്ഞത്. മനുഷ്യമനസുകളിലാണ് അതിര്‍ത്തികള്‍ സ്ഥിതി ചെയുന്നത്.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ചെറിയ തുക മാത്രമാണ് താന്‍ സംഭാവന ചെയ്തത്. പക്ഷേ അത് കാരണം മലയാളികള്‍ തന്നെ സ്‌നേഹം കൊണ്ട് പൊതിയുകയാണ്. റിസ്‌വാന്‍ ആറ് വര്‍ഷമായി അബുദാബിയിലെ ഇന്‍ഷുറന്‍സ് മേഖലയിലാണ് ജോലി ചെയ്യുന്നത്.