Trending

രാമചന്ദ്രനെ എഴുന്നള്ളിച്ചാൽ ഉത്തരവാദിത്തം ഏല്‍ക്കും: തെച്ചിക്കോട്ടുകാവ് ദേവസ്വം

തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ എഴുന്നള്ളിക്കുന്നുവെങ്കിൽ പരിപൂർണ ഉത്തരവാദിത്തം ഉടമ എന്ന നിലയ്ക്ക് തെച്ചിക്കോട്ടുകാവ് ദേവസ്വം ഏറ്റെടുക്കും. സർക്കാർ നിർദേശിക്കുന്ന എല്ലാ സംവിധാനങ്ങളും ആന ഉടമസ്ഥ സംഘം ഒരുക്കിക്കൊടുക്കാനും ധാരണയായി. തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ തൃശൂർ പൂര വിളംബരത്തിനുമാത്രം എഴുന്നള്ളിക്കാമെന്ന് അഡ്വക്കറ്റ് ജനറൽ സി.പി.സുധാകര പ്രസാദ് തൃശൂര്‍ കലക്ടർ ടി.വി.അനുപമയ്ക്കു നിയമോപദേശം നൽകിയിരുന്നു. അപകടങ്ങൾ ഉണ്ടാകാതിരിക്കാൻ മുൻകരുതലെടുക്കണമെന്നും നിർദേശമുണ്ട്.

ജനങ്ങളെ അകലെ നിർത്തണം. ആനയ്ക്കു പ്രകോപനമുണ്ടാകാതെ നോക്കണം. ഭാവിയില്‍ ‌ഇതു കീഴ്‍വഴക്കമാക്കരുത്. എന്തെങ്കിലും അനിഷ്ട സംഭവങ്ങൾ സ്ഥലത്തുണ്ടായാൽ അതിന്റെ ഉത്തരവാദിത്തം ആന ഉടമയ്ക്കായിരിക്കും. ഇക്കാര്യം ഉടമയിൽനിന്ന് എഴുതി വാങ്ങണമെന്നും അഡ്വക്കറ്റ് ജനറൽ വ്യക്തമാക്കിയിരുന്നു. ആനയ്ക്ക് ഇൻഷുറൻസ് നിർബന്ധമാണ്. നാട്ടാനപരിപാലനച്ചട്ടം പാലിക്കണമെന്നും എജി വ്യക്തമാക്കി.

 

Show More

Related Articles

Close
Close