ടൊവിനോ ചിത്രം ‘തീവണ്ടി’ ; വിഎഫ്എക്‌സ് ബ്രേക്ക് ഡൗണ്‍ വീഡിയോ പുറത്തുവിട്ടു!

മികച്ച കളക്ഷന്‍ നേടിയാണ് ടൊവിനോ തോമസ് നായകനായ തീവണ്ടി റിലീസ് സെന്ററുകള്‍ വിട്ടത്. ഇപ്പോള്‍ തീവണ്ടിയുടെ വിഎഫ്എക്‌സ് ബ്രേക്ക്ഡൗണ്‍ വിഡിയോ പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍.

നവാഗതനായ ഫെലിനി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പുതുമുഖ നടി സംയുക്ത മേനോനാണ് നായിക. ചിത്രത്തില്‍ തൊഴില്‍ രഹിതനായ ബിനീഷ് എന്ന കഥാപാത്രത്തെയാണ് ടൊവിനോ അവതരിപ്പിക്കുന്നത്. ചിത്രത്തില്‍ ടൊവിനോയുടെ കാമുകിയുടെ റോളിലാണ് നടി എത്തുന്നത്.

ഒരു ചെയിന്‍ സ്‌മോക്കറുടെ കഥയാണ് ചിത്രത്തില്‍ പറയുന്നത്. ടൊവിനോയ്ക്കു പുറമെ സുരാജ് വെഞ്ഞാറമൂടും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. സൈജു കുറുപ്പ്, സുരഭി ലക്ഷ്മി, സുധീഷ് തുടങ്ങിയവരാണ് ചിത്രത്തില്‍ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

Show More

Related Articles

Close
Close