യുഎസ് വ്യോമാക്രമണത്തില്‍ അല്‍ഖായിദ നേതാവ് മുഹ്സിന്‍ അല്‍ ഫദ്‌ലി കൊല്ലപ്പെട്ടു.

theevravathi 1
തീവ്രവാതി സംഘടനയായ അല്‍ഖായിദയുടെ പ്രധാന നേതാക്കളിലൊരാളായിരുന്ന മുഹ്സിന്‍ അല്‍ ഫദ്‌ലി സിറിയയില്‍ യുഎസ് വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടു.രണ്ടാഴ്ച മുന്‍പ് സിറിയയുടെ വടക്കു പടിഞ്ഞാറന്‍ മേഖലയിലുണ്ടായ ആക്രമണത്തിലാണ് ഫദ്‌ലി കൊല്ലപ്പെട്ടതെന്ന് പെന്‍റഗണ്‍ അറിയിച്ചു.ഏഴ് മില്യണ്‍ ഡോളറാണ് യുഎസ് സര്‍ക്കാര്‍ ഫദ്‌ലിയുടെ തലയ്ക്ക് വിലയിട്ടിരുന്ന ഇയാള്‍ ലോകം നടുക്കിയ തീവ്രവാതി ആക്രമണമായ 2001 സെപ്റ്റംബര്‍ 11ലെ വേള്‍ഡ് ട്രേഡ് സെന്‍റര്‍ ആക്രമണത്തിന്‍റെ മുഖൃസൂത്രധാരന്മാരില്‍ ഒരാലായിരുന്നു.ഫ്രഞ്ച് കപ്പലിനുനേരെയും കുവൈത്തില്‍ യുഎസ് മറീനുകള്‍ക്കുനേരെയും നടന്ന ആക്രമണത്തില്‍ ഫദ്‌ലിയ്ക്ക് പങ്കുണ്ടായിരുന്നു. യുഎസ് ഉള്‍പ്പടെയുള്ള പാശ്ചാത്യ രാജ്യങ്ങള്‍ക്കെതിരെ പോരാടന്‍ രൂപീകരിച്ച ഖൊറസാന്‍ ഗ്രൂപ്പിന്‍റെ നേതാവുകൂടിയായിരുന്നു ഫദ്‌ലി.