മകനെതിരെ കേസില്ലെന്ന് കോടിയേരി; ആരോപണത്തിന് ബിനോയ് കോടിയേരി മറുപടി പറയും

തന്റെ മൂത്തമകനെതിരെ യാതൊരുവിധ പരാതിയുമില്ലെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ഇപ്പോള്‍ ഉയര്‍ന്നിരിക്കുന്ന ആരോപണത്തില്‍ മകന്‍ ബിനോയ് കോടിയേരി മറുപടി പറയുമെന്നും എകെജി സെന്ററില്‍ മുഖ്യമന്ത്രി പിണറായി വിജയനുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം പുറത്തേക്ക് വരുമ്പോള്‍ കോടിയേരി മാധ്യമങ്ങളോട് പ്രതികരിച്ചത്.

ഇതിനിടെ കോടിയേരിയുടെ മകനെതിരെ ഉയര്‍ന്ന പരാതി ഒതുക്കി തീര്‍ക്കാന്‍ തലസ്ഥാനത്ത് തിരക്കിട്ട ശ്രമം തുടങ്ങി. ദുബൈയിലെ ജാസ് ടൂറിസം പ്രതിനിധി രാഹുല്‍ കൃഷ്ണ തിരുവനന്തപുരത്തെത്തി. ബിനോയ് കോടിയേരിക്കെതിരെയുള്ള പരാതി പിന്‍വലിപ്പിക്കാന്‍ ഇദേഹവുമായി സിപിഎം പ്രതിനിധികള്‍ തിരുവനന്തപുരത്തെ ഒരു സ്വകാര്യ ഹോട്ടലില്‍ ചര്‍ച്ച നടത്തിയിരുന്നു.