Trending

ഏഴ് വയസുകാരന്റെ കൊലപാതകം; അമ്മ അറസ്റ്റില്‍

തൊടുപുഴയില്‍ അമ്മയുടെ സുഹൃത്തിന്റെ മര്‍ദ്ദനമേറ്റ് ഏഴ് വയസുകാരന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ മാതാവ് അറസ്റ്റില്‍. അമ്മയുടെ സുഹൃത്തായ അരുണ്‍ ആനന്ദിന്റെ ക്രൂര മര്‍ദ്ദനമേറ്റ് ദിവസങ്ങളോളം ചികിത്സയിലായിരുന്ന കുഞ്ഞ് ഏപ്രില്‍ 6നാണ് ലോകത്തോട് വിട പറഞ്ഞത്. അബോധാവസ്ഥയിലായിരുന്ന കുഞ്ഞ് പത്ത് ദിവസമായി തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു. സഹോദരന്‍ മൂന്നുവയസുകാരന്‍ കിടക്കയില്‍ മൂത്രം ഒഴിച്ചത് ശ്രദ്ധിച്ചില്ലെന്ന കാരണം പറഞ്ഞാണ് ഇയാള്‍ അതിക്രൂരമായി മര്‍ദിച്ചത്.

സംഭവത്തില്‍ അമ്മയുടെയും മുത്തശ്ശിയുടെയും മൊഴിയുടെ അടിസ്ഥാനത്തില്‍ അരുണിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.കുട്ടിയെ പ്രതി ലൈംഗികമായി പീഡിപ്പിച്ചതായും തെളിഞ്ഞിരുന്നു.

Show More

Related Articles

Close
Close