സഹപാഠിയുടെ നഗ്നചിത്രം പ്രചരിപ്പിച്ചു :യുവാവ്‌ അറസ്റ്റില്‍.

slide 4
സഹപാഠിയുടെ നഗ്നചിത്രം ഇന്റര്‍നെറ്റ് വഴി പ്രചരിപ്പിച്ചെന്ന പരാതിയില്‍ തൊടുപുഴ കുമാരമംഗലം പാറ പുതിയേടത്ത് വീട്ടില്‍ അജയ് ആണ് അറസ്റ്റിലായി.കാമുകിയുടെ നഗ്നചിത്രങ്ങള്‍ മൊബൈല്‍ ഫോണില്‍ എടുക്കുകയും തുടര്‍ന്ന് സുഹൃത്തുക്കള്‍ക്കും സഹപാഠികള്‍ക്കും അയച്ചുകൊടുക്കുകയുമാണ് ഇയാള്‍ ചെയ്തിരുന്നത്.സോഷ്യല്‍ സമൂഹ മാധ്യമങ്ങള്‍ വഴി പ്രചരിച്ച ചിത്രങ്ങള്‍ പ്രതിയുടെ കൂട്ടുകാരന്‍ തന്റെ കാമുകിക്കും അയച്ചു കൊടുത്തതാണ് വഴിത്തിരിവായത്‌.

പെണ്‍കുട്ടിയുടെ സഹപാഠിയാണ് ഈ കുട്ടി. കമ്പ്യൂട്ടറില്‍ കിടന്ന ഈ ചിത്രങ്ങള്‍ ആ കുട്ടിയുടെ രക്ഷിതാക്കളുടെ ശ്രദ്ധയില്‍പ്പെട്ടു.
തുടര്‍ന്ന് ഇവര്‍ പെണ്‍കുട്ടിയുടെ വീട്ടുകാരെ വിവരം അറിയിച്ചു. ഇരുപെണ്‍കുട്ടികളുടെയും രക്ഷിതാക്കള്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു.പ്രതിയെ വീട്ടില്‍ നിന്നാണ് അറസ്റ്റ് ചെയ്തത്. ഇയാളുടെ ലാപ്‌ടോപ്പും മൊബൈല്‍ ഫോണും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. അറക്കുളത്തും തൊടുപുഴയിലുമായി കൂടുതല്‍ ആളുകള്‍ ഈ കേസില്‍ ഉള്‍പ്പെട്ടിട്ടുള്ളതായി പോലീസിന് സൂചനയുണ്ട്.