തൂങ്കാവനം തൂങ്ങും

thoongavanam കമല്‍ ഹാസന്‍ നായകനായി എത്തിയ തൂങ്കാവനത്തിന്റെ പോസ്റ്റര്‍ വിവാദത്തില്‍. ചിത്രത്തിന്റെ പോസ്റ്ററില്‍ നടി ആശാ ശരത്തിന്റെ തലയും നിത്യാ മേനോന്റെ ഉടലും ചേർത്തതാണ് വിവാദമായിരിക്കുന്നത്.സക്കറിയയുടെ ഗർഭിണികൾ എന്ന ചിത്രത്തിലെ ആശയുടെ മുഖമാണ് നിത്യ മേനോന്റെ ഉടലുമായി ചേർത്ത് തൂങ്കാവനം പോസ്റ്ററിൽ ഉപയോഗിച്ചിരിക്കുന്നത്. സോഷ്യൽമീഡിയയിലാണ് ഇങ്ങനെയൊരു വാർത്ത ചർച്ചയായികൊണ്ടിരിക്കുന്നത്. തമിഴില്‍ സജീവമാണെങ്കിലും നിത്യാ മോനോന് തൂങ്കാവനവുമായി ഒരു ബന്ധവുമില്ല.