അജ്മാനില്‍ ഫ്ളാറ്റില്‍ തീപിടുത്തം; മൂന്ന് പേര്‍ പൊള്ളലേറ്റും ശ്വാസംമുട്ടിയും മരിച്ചു

അജ്മാനില്‍ ഫ്‌ളാറ്റില്‍ വന്‍ തീപിടുത്തം. മുത്തച്ഛനും രണ്ടു പേരക്കുട്ടികളും പൊള്ളലേറ്റും ശ്വാസംമുട്ടിയും മരിച്ചു. റാഷിദിയ്യ ഏരിയയിലെ ആറു നില കെട്ടിടത്തിന്റെ നാലാം നിലയിലാണ് തീപിടുത്തമുണ്ടായത്.

69 കാരനും ആറും നാലും വയസുള്ള പേരക്കുട്ടികളുമാണ് മരിച്ചത്. വിവരമറിഞ്ഞ് ഉടന്‍ സ്ഥലത്തെത്തിയ സിവില്‍ ഡിഫന്‍സ് തീ നിയന്ത്രണവിധേയമാക്കിയതായി അജ്മാന്‍ സിവില്‍ ഡിഫന്‍സ് ഡെപ്യുട്ടി ഡയറക്ടര്‍ ജനറല്‍ റാഷിദ് ജാസിം മജ് ലാദ് പറഞ്ഞു.

Show More

Related Articles

Close
Close