ശബരിമല സന്ദര്‍ശത്തിന് കേരളത്തിലെത്തും ; തൃപ്തി ദേശായി

ഭൂമാതാ ബ്രിഗേഡിയര്‍ നേതാവ് തൃപ്തി ദേശായി 17ന് ശേഷം ശബരിമല സന്ദര്‍ശത്തിന് കേരളത്തിലെത്തും. എതിര്‍പ്പുകള്‍ അവഗണിച്ച് താന്‍ ശബരിമലയില്‍ പ്രവേശിക്കുമെന്നും അവര്‍ പറഞ്ഞു.

സുപ്രീം കോടതി വിധി നടപ്പാക്കുന്നതിന് സര്‍ക്കാരിന് ഉത്തരവാദിത്വമുണ്ട്. അത് നടപ്പാക്കാത്ത പക്ഷം കോടതിയലക്ഷ്യമാകും. വിഷയത്തില്‍ സുപ്രീം കോടതിയുടെ വിധി വന്നതിന് ശേഷം തനിക്ക് നേരെ വധഭീക്ഷണി വരുന്നുണ്ട്.

അയ്യപ്പ സ്വാമിയെ കാണാന്‍ തനിക്ക് ആഗ്രഹമുണ്ട്. ഇത് തന്റെ മൗലിക അവകാശമാണ്. സ്ത്രീ സമത്വത്തിന് വേണ്ടിയുള്ള വിധിയാണിതെന്നും തൃപ്തി കൂട്ടിച്ചേര്‍ത്തു.

Show More

Related Articles

Close
Close