തൃപ്തി ദേശായി ഉടന്‍ ശബരിമലയിലേക്കെത്തില്ല!

ഡല്‍ഹി: ശബരിമല സ്ത്രീപ്രവേശന വിധി വന്നതിനെ തുടര്‍ന്ന് മല കയറാന്‍ കേരളത്തിലേക്കെത്തുമെന്ന് സാമൂഹ്യ പ്രവര്‍ത്തക തൃപ്തി ദേശായി അറിയിച്ചിരുന്നു. എന്നാല്‍ തൃപ്തി ഉടന്‍ തന്നെ ശബരിമലയിലേക്ക് എത്തില്ലെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. തൃപ്തിയുടെ ശബരിമലയാത്ര നീട്ടിവച്ചതായാണ് വ്യക്തമാകുന്നത്.

മഹാരാഷ്ട്രയിലെത്തുമ്പോള്‍ മോദിയെ കാണുമെന്ന് പ്രഖ്യാപിച്ചിരുന്നതിനാല്‍ തൃപ്തി കരുതല്‍ തടവിലായിരുന്നു. കരുതല്‍ തടവിലായിരുന്നതും ശബരിമലയിലെ പ്രതിഷേധം ശക്തമായതുമായ സാഹചര്യത്തില്‍ അടുത്തമാസം 17ന് മണ്ഡലകാലം ആരംഭിച്ചശേഷം മല കയറാമെന്നുള്ള തീരുമാനത്തിലാണ് തൃപ്തി ദേശായി എന്നാണ് റിപ്പോര്‍ട്ടുകള്‍.

അടുത്ത ദിവസങ്ങളില്‍ തന്നെ ശബരിമലയില്‍ എത്തുമെന്നായിരുന്നു തൃപ്തി ആദ്യം അറിയിച്ചിരുന്നത്. എന്നാല്‍ മലകയറാനെത്തിയിട്ട് തിരിച്ചുപോകേണ്ട സാഹചര്യമുണ്ടാകാതിരിക്കാന്‍ കരുതലോടെയാണ് നീക്കം. അടുത്ത ദിവസം തന്നെ മലകയറാനുള്ള പുതിയ തിയതി സംബന്ധിച്ചുള്ള പ്രഖ്യാപനമുണ്ടായേക്കും. എന്തായാലും ശബരിമലയില്‍ കയറുമെന്ന് തന്നെയാണ് ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്തി ദേശായി പറയുന്നത്.

Show More

Related Articles

Close
Close