തൃശൂരിലും മലപ്പുറത്തും റീപോളിങ്

12201042_993810490679370_1722369577_nതദ്ദേശ തെരഞ്ഞെടുപ്പിനിടെ യന്ത്രത്തകരാര്‍മൂലം പോളിങ് തടസ്സപ്പെട്ട മലപ്പുറം,തൃശ്ശൂര്‍ ജില്ലകളിലെ ബൂത്തുകളില്‍ ഇന്ന്‌ റീപോളിങ് നടത്തുമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍ കെ.ശശിധരന്‍ നായര്‍. മലപ്പുറത്ത് 105 ബൂത്തുകളിലും തൃശ്ശൂരില്‍ 9 ബൂത്തുകളിലുമാണ് റീപോളിങ്. തിരുവനന്തപുരത്തു നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് കമ്മീഷന്‍ തീരുമാനങ്ങള്‍ വിശദീകരിച്ചത്.
അതേസമയം വ്യാപകമായി വോട്ട്ങ് മെഷീനുകള്‍ തകരാറിലായതില്‍ അസ്വാഭാവികതയുണ്ടെന്ന് കമ്മീഷന്‍ പറഞ്ഞു. മെക്കാനിക്കല്‍ തകരാര്‍ അല്ല, ബാലറ്റ് യൂണിറ്റിലാണ് തകരാര്‍ സംഭവിച്ചിരിക്കുന്നതെന്നും ഇത് എങ്ങനെ സംഭവിച്ചുവെന്നറിയാന്‍ വിശദമായ അന്വേഷണം നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.