Trending

തിടമ്പേറ്റി തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍:പൂരാവേശത്തിന്റെ കൊടുമുടിയിൽ തൃശൂർ

നെയ്തലക്കാവ് ഭഗവതിയുടെ തിടമ്പേറ്റി കൊമ്പന്‍ തെച്ചിക്കോട്ട്കാവ് രാമചന്ദ്രന്‍ വടക്കുംനാഥന്റെ തെക്കേഗോപുര നടതുറന്ന് പൂരവിളംബരം നടത്തി. കൊമ്പന്‍ ദേവീദാസനില്‍നിന്ന് തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍ ഏറ്റുവാങ്ങിയത് കാണാൻ നൂറുക്കണക്കിന് പൂരപ്രേമികള്‍ ആണെത്തിയത്. കഴിഞ്ഞ വർഷം വരെ ഇതു ചെറിയ രീതിയിൽ നടന്ന ചടങ്ങായിരുന്നു.

മണികണ്ഠനാല്‍ പരിസരത്തും തെക്കേ ഗോപുരനടയിലും വന്‍ ജനക്കൂട്ടമാണ് തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ കാണാൻ കാത്തുനിന്നത്. നെയ്തലക്കാവിൽനിന്നു തിടമ്പേറ്റി വടക്കുംനാഥനിലേക്കെത്തുന്ന പതിവിനു പകരം തെച്ചിക്കോട്ടുകാവിൽ നിന്ന് ലോറിയിലായിരുന്നു രാമചന്ദ്രനെ ഇത്തവണ എത്തിച്ചത്.

കടുത്ത നിയന്ത്രണങ്ങളാണ് ഈ എഴുന്നള്ളിപ്പിനു ഉണ്ടായിരുന്നത്.പ്രായാധിക്യവും, കാഴ്ച്ചക്കുറവും ,കൊമ്പനെ അലട്ടിയിരുന്നു എന്നാണ് സൂചന. എഴുന്നള്ളത്ത് നടക്കുമ്പോൾ ചുരുങ്ങിയതു പത്തു മീറ്റര്‍ ചുറ്റളവിലെങ്കിലും ആളുകളെ നിയന്ത്രിക്കണമെന്നും ജില്ലാ ഭരണകൂടം നിര്‍ദേശിച്ചിരുന്നു.

Show More

Related Articles

Close
Close