തൃശൂര്‍ , പാലക്കാട് ജില്ലകളിലെ റെഡ് അലര്‍ട്ട് പിന്‍വലിച്ചു!

ഇടുക്കി: തൃശൂര്‍ , പാലക്കാട് ജില്ലകളിലെ റെഡ് അലര്‍ട്ട് പിന്‍വലിച്ചു. അതേസമയം ഞായറാഴ്ച ഇടുക്കിയിലും മലപ്പുറത്തും റെഡ് അലര്‍ട്ട് ഉണ്ടാകും.

കഴിഞ്ഞ ദിവസം മൂന്ന് ജില്ലകളില്‍ ഒക്ടോബര്‍ ഏഴിന് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നു. പാലക്കാട്, തൃശൂര്‍, ഇടുക്കി തുടങ്ങിയ ജില്ലകളിലായിരുന്നു റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നത്.

സംസ്ഥാനത്ത് അടുത്ത രണ്ട് ദിവസം കനത്ത മഴയ്ക്കു സാധ്യതയെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിരിക്കുന്നത്. ലക്ഷദ്വീപിന് സമീപം ന്യൂനമര്‍ദ്ദം രൂപപ്പെട്ടതായും ന്യൂനമര്‍ദ്ദം ചുഴലിക്കാറ്റായി രൂപപ്പെടാന്‍ സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചിരുന്നു.

Show More

Related Articles

Close
Close