വെള്ളാപ്പള്ളിയെ തള്ളി തുഷാര്‍ വെള്ളാപ്പള്ളി; ബിഡിജെഎസ് എന്‍ഡിഎയില്‍ തുടരും

വെള്ളാപ്പള്ളിയെ തള്ളി തുഷാര്‍ വെള്ളാപ്പള്ളി. ബിഡിജെഎസ് എന്‍ഡിഎ ബന്ധം ഉപേക്ഷിക്കണമെന്ന് വെള്ളാപ്പള്ളി ആവശ്യപ്പെട്ടിരുന്നു. ബിജെപി സ്വകാര്യ കമ്പനിയായി മാറി. ഗ്രൂപ്പും കോഴയും മാത്രമേ അതിലുള്ളൂ. ബിഡിജെഎസ് ഇടതുമുന്നണിയില്‍ ചേരണം. അവരാണ് ബിഡിജെഎസിനു പറ്റിയ മുന്നണി. ഇതിനു സിപിഐഎം അവസരം നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.

ബിഡിജെഎസ് എന്‍ഡിഎയില്‍ തുടരും. വെള്ളാപ്പള്ളി നടേശന്‍ പാര്‍ട്ടിയുടെ വക്താവല്ല. മുന്നണിമാറ്റം ബിഡിജെഎസ് ചര്‍ച്ച ചെയ്തിട്ടില്ലെന്നും തുഷാര്‍ വെള്ളാപ്പള്ളി പറഞ്ഞു.