ടൈറ്റാനിക് ഇനി അമ്യൂസ്‌മെന്റ് പാര്‍ക്ക്

3daad184-7bbd-45de-ba4c-b985868a4952ടൈറ്റാനിക് കപ്പലിന്റെ മാതൃകയില്‍ അമ്യൂസ്‌മെന്റ് പാര്‍ക്ക് വരുന്നു. ഹോളിവുഡ് ചലച്ചിത്ര നിര്‍മ്മാതാക്കളായ ട്വന്റീത്ത് സെഞ്ച്വറി ഫോക്‌സാണ് ഒരു ദുബായ് റിസോര്‍ട്ടിന് വേണ്ടി പാര്‍ക്ക് നിര്‍മ്മിക്കുന്നത്. സിനിമ ഇഷ്ടപ്പെടുന്ന എല്ലാവര്‍ക്കും ഇഷ്ടപ്പെടുന്ന രീതിയിലാവും പാര്‍ക്ക് നിര്‍മ്മിക്കുക. പ്രശസ്ത സിനിമകളായ സണ്‍ ഓഫ് അനാര്‍ക്കി, പ്ലാനറ്റ് ഓഫ് ദി ഏപ്‌സ്, ഏലിയന്‍സ് എന്നിവയെ അടിസ്ഥാനമാക്കിയുള്ള വിവിധ ഗെയിമുകള്‍ പാര്‍ക്കിന്റെ സവിശേഷതയായിരിക്കും. പ്രേക്ഷകനുമായി എപ്പോഴും ബന്ധം നിലനിര്‍ത്താനാവും എന്നതാണ് പദ്ധതിയിലേക്ക് തങ്ങളെ ആകര്‍ഷിക്കാന്‍ കാരണമെന്ന് ട്വന്റീത് സെഞ്ച്വറി ഫോക്‌സ് അധികൃതര്‍ പറഞ്ഞു. ചലിക്കുന്ന രൂപങ്ങള്‍ ഒരുക്കുന്നതിലൂടെ ടൈറ്റാനിക്കില്‍ യഥാര്‍ത്ഥത്തില്‍ സഞ്ചരിക്കുന്ന അനുഭവമാകും സന്ദര്‍ശകനെ കാത്തിരിക്കുന്നത്.