ഇപ്പോള്‍ ഞാന്‍ പണ്ടത്തേക്കാള്‍ ശാന്തനാണ് : ടൊവീനോ

പ്രളയത്തിലകപ്പെട്ടവര്‍ക്ക് സഹായവുമായി ആദ്യം മുന്നിട്ടിറങ്ങിയ താരങ്ങളില്‍ പ്രധാനിയാണ് ടൊവീനോ. പ്രളയവും രക്ഷാപ്രവര്‍ത്തനവും ദുരിതബാധിതരുടെ കഷ്ടപ്പാടുകളുമൊക്കെ തന്റെ ജീവിതത്തെ മാറ്റിക്കളഞ്ഞുവെന്ന് ടൊവീനോ പറയുന്നു.

പ്രളയം വന്നപ്പോള്‍ ഞാന്‍ മുന്‍പ് ഓര്‍ത്ത് ആകുലപ്പെട്ടിരുന്ന പലതും എനിക്ക് ഒന്നുമല്ലാതായി. ഇപ്പോള്‍ ഞാന്‍ പണ്ടത്തേക്കാള്‍ ശാന്തനാണ്, എന്നിലെ നിഷേധാത്മക സമീപനങ്ങള്‍ തടയാന്‍ ഞാന്‍ പഠിച്ചു. ടൊവീനോ പറയുന്നു.

പ്രളയം മറ്റ് രാജ്യങ്ങളിലൊക്കെ സംഭവിക്കുന്നത് കണ്ടിട്ടുണ്ടെങ്കില്‍ അനുഭവിക്കുന്നത് ആദ്യമാണ്. എല്ലാവരും മരണത്തെ മുഖാമുഖം കണ്ടു. തന്റേതെന്ന വികാരങ്ങള്‍ മാറ്റി നിര്‍ത്തി എല്ലാവരും മുന്നോട്ട് വന്ന് അവരാല്‍ കഴിയുന്നത് ചെയ്യുകയും ചെയ്തുവെന്നും ടൊവിനോ പറഞ്ഞു.

ഫെല്ലിനി സംവിധാനം ചെയ്ത തീവണ്ടിയാണ് ടൊവിനോയുടെ അവസാനം പുറത്തിറങ്ങിയ ചിത്രം. മധുപാലിന്റെ കുപ്രസിദ്ധ പയ്യന്‍, കല്‍ക്കി ,ലൂസിഫര്‍ എന്നിവയാണ് റിലീസ് കാത്തിരിക്കുന്ന ടൊവീനോ ചിത്രങ്ങള്‍

Show More

Related Articles

Close
Close