വ്യാജ മെഡിക്കൽ രേഖ; സെൻകുമാറിനെതിരായ കേസ് കോടതി റദ്ദാക്കി

മുൻ ഡിജിപി ടി പി സെൻകുമാർ വ്യാജ മെഡിക്കൽ രേഖയുണ്ടാക്കി ശമ്പളം കൈപ്പറ്റിയെന്ന കേസ് ഹൈക്കോടതി റദ്ദാക്കി. കേസെടുക്കാൻ നിർദ്ദേശം നൽകിയ ചീഫ് സെക്രട്ടറിയുടെ നടപടി നിയമവിരുദ്ധമെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. കേസെടുത്ത പൊലീസിനെതിരെ കോടതി രൂക്ഷ വിമർശനം നടത്തി. എസ്ഐയെക്കൊണ്ട് നിർബന്ധിച്ച് കേസെടുപ്പിക്കുകയായിരുന്നുവെന്നും കോടതി വിമർശിച്ചു. തനിക്കെതിരായ കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് സെൻകുമാർ നൽകിയ ഹർജിയിലാണ് കോടതി നടപടി.