ടി. പി. ശ്രീനിവാസന്‍ എന്‍എസ്എസ് സിവില്‍ സര്‍വീസ് അക്കാദമി ഡയറക്ടര്‍

എന്‍എസ്എസ് സിവില്‍ സര്‍വീസ് അക്കാദമിയുടെ ഫുള്‍ടൈം ഡയറക്ടറായി മുന്‍ അംബാസിഡറും യു.എന്നിലെ ഭാരതത്തിന്‍രെ സ്ഥിരം പ്രതിനിധിയും ആയിരുന്ന ടി. പി. ശ്രീനിവാസന്‍ ചുമതലയേറ്റതായി എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ അറിയിച്ചു.

ഇതുവരെ ഓണററി ഡയറക്ടറായി പ്രവര്‍ത്തിക്കുകയായിരുന്നു അദ്ദേഹം. ടി. പി. ശ്രീനിവാസന്റെ നേതൃത്വത്തില്‍ പുതിയ രീതിയിലുള്ള പഠനസമ്പ്രദായവും പരീക്ഷാസമ്പ്രദായവും അക്കാദമിയില്‍ തുടങ്ങും. മുഴുവന്‍ സമയ വിദ്യാര്‍ത്ഥികളെ കൂടാതെ സ്വന്തമായി പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന കുട്ടികള്‍ക്ക് മാര്‍ഗ്ഗദര്‍ശനം നല്‍കുന്നതിനുള്ള സംവിധാനവും ഉണ്ടായിരിക്കും.
തമിഴ്‌നാട്ടിലെ ശങ്കര്‍ ഐഎഎസ് അക്കാദമിയുമായി സഹകരിച്ച് പുതിയ പഠനരീതികള്‍ ഉടനെ ആരംഭിക്കുന്നതാണെന്നും അദ്ദേഹം അറിയിച്ചു.