ട്രാന്‍സ്‌ഫോര്‍മേഴ്‌സ് സീരിസിലെ ഏറ്റവും പുതിയ ചിത്രത്തിന്റെ ടീസര്‍ എത്തി

ട്രാന്‍സ്‌ഫോര്‍മേഴ്‌സ് സീരിസിലെ ഏറ്റവും പുതിയ ചിത്രത്തിന്റെ ടീസര്‍ ട്രെയിലര്‍ പുറത്തിറങ്ങി. മൈക്കല്‍ ബേ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പേര് ട്രാന്‍സ്‌ഫോര്‍മേഴ്‌സ്; ദ് ലാസ്റ്റ് നൈറ്റ് എന്നാണ്. മാര്‍ക്ക് വാള്‍ബര്‍ഗ് ആണ് സിനിമയില്‍ പ്രധാനവേഷത്തില്‍ എത്തുന്നത്. ആന്റണി ഹോപ്കിന്‍സ് ആണ് സിനിമയിലെ പുതിയ അതിഥി. ട്രാന്‍സ്‌ഫോര്‍മേഴ്‌സ് സീരിസില്‍ മൈക്കല്‍ ബേ സംവിധാനം ചെയ്യുന്ന അവസാനചിത്രം കൂടിയായിരിക്കും ഇത്. അടുത്തവര്‍ഷം ജൂണില്‍ ചിത്രം തീയറ്ററുകളിലെത്തും.