Trending

കോടതിയിൽ പറഞ്ഞത് ബോർഡ് നിലപാട് തന്നെ

തന്നോട് വിശദീകരണം തേടിയിട്ടില്ല: ദേവസ്വം കമ്മീഷണർ

ദേവസ്വം ബോർഡ് നിലപാട് തന്നെയാണ് സുപ്രീംകോടതിയിൽ പറഞ്ഞതെന്ന് കമ്മീഷണർ എൻ. വാസു. ശബരിമലയിൽ യുവതി പ്രവേശനം വേണമെന്ന സുപ്രീംകോടതി വിധിയെ ബോർഡ് പിന്തുണയ്ക്കുന്നു. കോടതിയിൽ നടന്ന സംഭവങ്ങളുമായി ബന്ധപ്പെട്ട് ദേവസ്വം പ്രസിഡന്റ് വിശദീകരണം തേടിയിട്ടില്ലെന്നും ദേവസ്വം കമ്മീഷണർ വ്യക്തമാക്കി.

ശബരിമല വിഷയത്തിൽ സുപ്രീംകോടതിയിൽ സ്വീകരിച്ച നിലപാടിൽ ദേവസ്വം ബോർഡ് പ്രസിഡന്റിന്റെയും കമ്മീഷണറുടെയും വിശദീകരണങ്ങളിൽ അവ്യക്തത തുടരുകയാണ്. സുപ്രീംകോടതിയിലെ വാദം ദേവസ്വം ബോർഡിന്റെ നിലപാടാണെന്നാണ് കമ്മീഷണർ എൻ വാസുവിന്റെ വിശദീകരണം. റിവ്യു ഹർജികളിലെ നിലപാടാണ് ബോർഡ് കോടതിയിൽ പറഞ്ഞതെന്നും ദേവസ്വം കമ്മീഷണർ പറഞ്ഞു.

അതെസമയം സുപ്രീംകോടതിയിലെ വാദവുമായി ബന്ധപ്പെട്ട് ദേവസ്വം ബോർഡ് പ്രസിഡന്റ് വിശദീകരണം ആവശ്യപ്പെട്ടിട്ടില്ലെന്നും എൻ വാസു വ്യക്തമാക്കി.

ശബരിമലയിൽ യുവതി പ്രവേശനം അനുവദിച്ചുള്ള സുപ്രീംകോടതി വിധിയ്ക്ക് അനുകൂലമാണ് ദേവസ്വം ബോർഡെന്നും എൻ വാസു പറഞ്ഞു. സാവകാശ ഹർജി പിൻവലിക്കണമോ വേണ്ടയോ എന്ന കാര്യത്തിൽ തീരുമാനം എടുക്കേണ്ടത് ദേവസ്വം ബോർഡ് ആണെന്നും ദേവസ്വം കമ്മീഷണർ എൻ വാസു വ്യക്തമാക്കി.

Show More

Related Articles

Close
Close