ത്രിപുര, മേഘാലയ, നാഗാലാന്‍ഡ് ; ജനവിധി ഇന്ന്

ത്രിപുര, മേഘാലയ ,നാഗാലാന്‍ഡ് സംസ്ഥാനങ്ങളില്‍ ജനവിധി ഇന്ന്. മൂന്നിടത്തും വോട്ടെണ്ണല്‍ ശനിയാഴ്ച രാവിലെ എട്ടിന് ആരംഭിക്കും. ഉച്ഛയോടെ കൃത്യമായ ഫലം വ്യക്തമാകും . ഇന്ത്യയിലെ 19 സംസ്ഥാനങ്ങളിലെ ആധിപത്യം വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളായ ത്രിപുരയിലും,നാഗാന്‍ഡിലും മേഘാലയയിലും നേടാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് ബിജെപി. 25 വര്‍ഷമായി ഇടതുപക്ഷത്തിന്റെ കോട്ടയായ ത്രിപുരയിലെ ഫലമാണ് രാജ്യം അത്യധികം ആകാംഷയോടെയാണ് നോക്കുന്നത്. ത്രിപുരയില്‍ അധികാരത്തിലെത്തുമെന്ന് ബിജെപിയും സിപിഐഎമ്മും ആത്മവിശ്വാസം പ്രകടിപ്പിക്കുന്നുണ്ട്.

ഗോത്രവര്‍ഗ സംഘടനയായ ഐ.പി.എഫ്.ടി.യുമായി സഖ്യത്തിലാണ് ബി.ജെ.പി. ത്രിപുരയില്‍ മത്സരിക്കുന്നത്. കഴിഞ്ഞ പത്തുവര്‍ഷമായി കോണ്‍ഗ്രസ് അധികാരത്തിലിരിക്കുന്ന മേഘാലയയില്‍ ഭരണം നിലനിര്‍ത്താനുള്ള പരിശ്രമത്തിലാണ് അവര്‍. നാഗാലാന്‍ഡില്‍ 2003 മുതല്‍ നാഗാ പീപ്പിള്‍ ഫ്രണ്ടാണ് അധികാരത്തിലുള്ളത്.