ചുവപ്പിനെ നീക്കിയാൽ വികസനം താനേ വരും ; നരേന്ദ്ര മോദി

ചുവപ്പ് കണ്ടാൽ വാഹനങ്ങൾ മാത്രമല്ല വികസനവും നിൽക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ത്രിപുരയിൽ നടന്ന തെരഞ്ഞെടുപ്പ് പ്രചരണ റാലിയിലായിരുന്നു മോദിയുടെ പരാമർശം. ത്രിപുരയിൽ നിന്ന് ചുവപ്പിനെ നീക്കിയാൽ മാത്രമേ സംസ്ഥാനത്തു വികസനം കൊണ്ടുവരാനാവൂ .

ചുവപ്പ് കണ്ടാല്‍ വാഹനം നില്‍ക്കുന്നത് പോലെ ചുവപ്പിന്റെ കീഴില്‍ ത്രിപുരയിലെ വികസനങ്ങള്‍ അവസാനിച്ചു കഴിഞ്ഞുവെന്നും ഞായറാഴ്ച നടക്കുന്ന തിരഞ്ഞെടുപ്പിന് ശേഷം ബിജെപി അധികാരത്തില്‍ വരുമെന്ന കാര്യത്തില്‍ സംശയമില്ലെന്നും പ്രധാനമന്ത്രി പ്രസ്താവിച്ചു. സിപിഐഎം ഗവണ്‍മെന്റിനെതിരെ വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്തതിന് കഴിഞ്ഞ വര്‍ഷം സംസ്ഥാനത്ത് രണ്ട് മാധ്യമ പ്രവര്‍ത്തകരാണ് കൊല്ലപ്പെട്ടത്.

25 വര്‍ഷത്തെ കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ ത്രിപുരയെ അഴിമതിയിലേക്ക് നയിച്ചുവെന്നും മാറ്റത്തിനായി വോട്ട് എന്ന മുദ്രാവാക്യവുമായാണ് ബിജെപി രംഗത്തുള്ളതെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. ഈ മാസം 18 നാണ് തെരഞ്ഞെടുപ്പ്