കോണ്‍ഗ്രസ് ബന്ദിനെ അനുകൂലിച്ച് ജോലിയില്‍ പ്രവേശിക്കാത്ത ജീവനക്കാര്‍ക്കെതിരെ നടപടിയ്ക്ക് ത്രിപുര സര്‍ക്കാര്‍!

ഇന്ധനവില വര്‍ധനവിനെതിരെ പ്രതിഷേധിച്ച് കോണ്‍ഗ്രസ് രാജ്യവ്യാപകമായി നടത്തിയ ബന്ദിനെ അനുകൂലിച്ച് ജോലിയില്‍ പ്രവേശിക്കാതിരുന്ന സര്‍ക്കാര്‍ ജീവനക്കാര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് ത്രിപുര സര്‍ക്കാര്‍.

‘സര്‍ക്കാര്‍ ജീവനക്കാര്‍ തന്നെ സര്‍ക്കാരിനെതിരെ തിരിയുന്നത് അപലപനീയമാണ്. ബന്ദ് പ്രഖ്യാപിച്ചപ്പോള്‍ തന്നെ സര്‍ക്കാര്‍ ജീവനക്കാര്‍ ജോലിക്കെത്താന്‍ കര്‍ശന നിര്‍ദ്ദേശം നല്‍കിയിരുന്നു. എന്നാല്‍ ബന്ദിന് മിക്കവരും എത്തിയിരുന്നില്ല. ജീവനക്കാര്‍ നല്‍കുന്ന വിശദീകരണം തൃപ്തികരമാണെങ്കില്‍ മാത്രം അവരെ നടപടിയില്‍ നിന്ന് ഒഴിവാക്കുമെന്നും മറിച്ചാണെങ്കില്‍ കര്‍ശന നടപടി നേരിടേണ്ടി വരും’ ത്രിപുര ഉപമുഖ്യമന്ത്രി ജിഷ്ണു ദേബ് ബര്‍മന്‍ വ്യക്തമാക്കി.