KeralaNewsThiruvananthapuram

തിരുവനന്തപുരത്ത് നൂറുമീറ്ററോളം കടല്‍ ഉള്‍വലിഞ്ഞു; മത്സ്യത്തൊഴിലാളികള്‍ക്ക് മുന്നറിയിപ്പ്!

തിരുവനന്തപുരം: തിരുവനന്തപുരത്ത് ശംഖുമുഖം ,വലിയ തുറ തുടങ്ങിയ സമീപ പ്രദേശങ്ങളിലുള്ള തീരത്തെല്ലാം നൂറുമീറ്ററോളം കടല്‍ ഉള്‍വലിഞ്ഞു, ഇന്നലെ ഉച്ചമുതലാണ് ഈ പ്രതിഭാസം ശ്രദ്ധയില്‍പ്പെട്ടത്. ആഞ്ഞ് വീശുന്ന തിരമാലകള്‍ക്ക് പകരം ചെറിയ ഓളങ്ങള്‍ മാത്രമേയുള്ളുവെന്ന് മത്സ്യത്തൊഴിലാളികള്‍ പറയുന്നു.

ദിവസങ്ങളായി കടലില്‍പോയവരെ അറിയിക്കാന്‍ കഴിയുന്നില്ലെന്നും കടല്‍ ഉള്‍വലിഞ്ഞത് അപായ സൂചനയാണോ എന്ന ആശങ്കയിലുമാണ് മത്സ്യത്തൊഴിലാളികള്‍. കാലവസ്ഥയിലുള്ള മാറ്റം കണക്കിലെടുത്ത് കടലില്‍ പോയവരോടെല്ലാം വെള്ളിയാഴ്ച ഉച്ചയോടെ തിരികെയെത്താനാണ് അധികൃതര്‍ നിര്‍ദേശിച്ചിട്ടുള്ളത്. കോസ്റ്റല്‍ പൊലീസ്, മറൈന്‍ എന്‍ഫോഴ്‌സ് മെന്റ്, കോസ്റ്റ് ഗാര്‍ഡ് എന്നിവരൊക്കെ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

Tags
Show More

Related Articles

Close
Close