തുര്‍ക്കിയിലെ റഷ്യന്‍ സ്ഥാനപതി കൊല്ലപ്പെട്ടു.

തുര്‍ക്കിയിലെ റഷ്യന്‍ സഥാനപതി ആന്ദ്രേയി കാര്‍ലോവ് കൊല്ലപ്പെട്ടു. അങ്കാറയില്‍ ഒരു ചിത്രപ്രദര്‍ശനം ഉദ്ഘാടനം ചെയ്ത് പ്രസംഗിച്ചുകൊണ്ടിരിക്കവെയാണ് അക്രമി വെടിയുതിര്‍ത്തത്. മറ്റ് ചിലര്‍ക്കും പരിക്കേറ്റിട്ടുണ്ട്.

അലപ്പോയെ മറക്കരുത്, സിറിയയെ മറക്കരുത് എന്ന് വിളിച്ച് പറഞ്ഞുകൊണ്ടായിരുന്നു വെടിവെപ്പ്. വെടിവെച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. പോലീസ് ഐഡി കാര്‍ഡ് ഉപയോഗിച്ചാണ് ഇയാള്‍ പ്രദര്‍ശനം നടക്കുന്ന സ്ഥലത്ത് പ്രവേശിച്ചതെന്നാണ് കരുതുന്നത്.