തുർക്കിയിൽ ചാവേർ ആക്രമണം

Turkey_mapജി20 ഉച്ചകോടിക്ക് മണിക്കൂറുകൾ ബാക്കി നിൽക്കെ തുർക്കിയിൽ ചാവേർ ആക്രമണം. ദക്ഷിണ തുർക്കിയിൽ ചാവേർ പൊട്ടിത്തെറിച്ച് നാലു പൊലീസുകാർക്ക് പരുക്കേറ്റു. ഇസ്ലാമിക് സ്റ്റേറ്റ് ഭീകരനാണ് ചാവേറായി എത്തിയതെന്നാണ് സൂചന.
ജി20 ഉച്ചകോടി നടക്കുന്ന അന്‍റാലിയയിൽ നിന്ന് 800 കിലോമീറ്റർ അകലെയാണ് സ്ഫോടനം ഉണ്ടായത്. ഗാസിയന്‍റേപ് നഗരത്തിലെ പത്ത് നില കെട്ടിടത്തിൽ പൊലീസ് പരിശോധന നടത്തുന്നതിനിടെയാണ് ചാവേർ പൊട്ടിത്തെറിച്ചത്.
പ്രധാനമന്ത്രി നരേന്ദ്ര മോദി, യുഎസ് പ്രസിഡന്‍റ് ബരാക് ഒബാമ, റഷ്യൻ പ്രസിഡന്‍റ് വ്ലാദിമിർ പുചിൻ, ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറൂൺ, ജർമൻ ചാൻസലർ ആഞ്ചല മെർക്കൽ, ചൈനീസ് പ്രസിഢന്‍റ് സി ജിൻ പിങ് തുടങ്ങിയ പ്രമുഖ നേതാക്കൾ ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായി തുർക്കിയിൽ എത്തിയിട്ടുണ്ട്.