അധികാരം ഏറ്റെടുത്തയുടന്‍ പുതിയ പഞ്ചായത്ത് സമിതിക്കു ആദ്യ നിവേദനം

ആലപ്പുഴ ജില്ലയിലെ തിരുവന്‍വണ്ടൂര്‍ ഗ്രാമ പഞ്ചായത്തില്‍ പ്രസിഡന്റ്‌, തിരഞ്ഞെടുപ്പ് കഴിഞ്ഞ ഉടന്‍ തന്നെയാണ് ആദ്യ നിവേദനം നല്‍കുന്നതിനായി “കാരുണ്യ സ്പര്ശം” ഭാരവാഹികള്‍ എത്തിയത് കൌതുകമായി.
bjp thir

കല്ലിശ്ശേരിയിലും സമീപ പ്രദേശങ്ങളിലും കാൻസർ രോഗികളുടെ എണ്ണം ക്രമാതീതമായി വർദ്ധിക്കുന്നതിൽ അടിയന്തര ശ്രദ്ധ ക്ഷെണിക്കുന്നതിനും , ഇതിനു കാരണമായ എന്തെങ്കിലും പാരിസ്ഥീക പ്രശ്നങ്ങളോ , ജലം , വായു, ഭൂപ്രകൃതി ,മൊബൈൽ റ്റവറിൽ നിന്നും ഉണ്ടാകാവുന്ന റേഡിയേഷൻ എന്നിവയുമായി ബന്ധപ്പെട്ട എന്തെങ്കിലും സാധ്യമായ കാരണങ്ങൾ ഉണ്ടോയെന്നു കണ്ടെത്തുന്നതിനുമായി സമഗ്രഹമായ ഒരു അന്വേഷണം നടത്തണം എന്ന ആവശ്യം ഉന്നയിച്ചു കൊണ്ടുള്ള നിവേദനം ആണ് ഇന്ന് കാരുണ്യ സ്പര്ശം പ്രവർത്തകർ തിരുവൻവണ്ടൂർ ഗ്രാമപഞ്ചായത്തു പ്രസിഡണ്ട് ശ്രീമതി ജലജ റ്റീച്ചറിനും ,വൈസ് പ്രസിഡന്റ്‌ മോഹനന്‍ വലിയ വീട്ടിലിനും നല്‍കിയത് . ഈ വിഷയത്തിൽ വേണ്ട പരിശോധനകള്‍ നടത്തി അനുഭാവ പൂര്‍ണ്ണമായ നടപടികൾ സ്വീകരിക്കാം എന്ന് ഉടന്‍ തന്നെ ഉറപ്പും ലഭിക്കുകയുണ്ടായി.
bjp 2

ഞങ്ങളുടെ ഈ പോരാട്ടത്തിൽ നല്ലവരായ മുഴുവൻ നാട്ടുകാരുടെ പിന്തുണയും സഹകരണവും അഭ്യർഥിച്ചു കൊള്ളുന്നുവെന്നും കാരുണ്യസ്പര്‍ശം പ്രവര്‍ത്തകര്‍ പറഞ്ഞു.