‘ടു സ്റ്റേറ്റ്‌സ്’ ; ടൈറ്റില്‍ പോസ്റ്റര്‍ ടൊവിനോ തോമസ് പുറത്തുവിട്ടു!

നവാഗതനയ ജാക്കി. എസ്സ്. കുമാര്‍ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന 2 സ്റ്റേറ്റ്‌സ് എന്ന ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്തുവിട്ടു. മലയാളികളുടെ പ്രിയ താരം ടൊവിനോ തോമസ് തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് പോസ്റ്റര്‍ പുറത്തുവിട്ടത്. തീവണ്ടി ഫെയിം മനു പിള്ളയും മറഡോണ ഫെയിം ശരണ്യ ആര്‍ നായരുമാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നത്.

ചിത്രത്തിന്റെ ഛായാഗ്രഹണം സഞ്ജയ് ഹാരിസ്ാണ് നിര്‍വഹിക്കുന്നത്. സംഗീതം നല്‍കുന്നത് ജേക്‌സ് ബിജോയ് ആണ്. റിനൈസന്‍സ് പിക്‌ച്ചേഴ്‌സിന്റെ ബാനറിലാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഒക്ടോബര്‍ അവസാന വാരം ചിത്രീകരണം ആരംഭിക്കുന്ന ചിത്രം സെന്റ്രല്‍ പിക്‌ച്ചേഴ്‌സാണ് തീയേറ്ററില്‍ എത്തിക്കുന്നത്.

പ്രൊഡക്ഷന്‍ കണ്ട്രോളര്‍ ഹോച്ചിമിന്‍,എഡിറ്റിംഗ് സാഗര്‍ ദാസ്,ആര്‍ട്ട് സതീഷ് നെല്ലായ, കോസ്റ്റ്യൂം സ്റ്റെഫി സേവിയര്‍, മേക്കപ്പ് റോണ്‍ക്‌സ്, റ്റൈറ്റില്‍ ഡിസൈന്‍ മാമിജോ, കൊറിയോഗ്രഫി അനഘഋഷ്ദാന്‍ , സ്റ്റില്‍സ് ടോംസ് എന്നിവര്‍ നിര്‍വ്വഹിക്കുന്നു.

Show More

Related Articles

Close
Close