ഇറാനിയന്‍ ബോട്ടുകള്‍ക്കു നേരെ അമേരിക്കന്‍ കപ്പല്‍ വെടിയുതിര്‍ത്തു
January 10, 2017 News , Worldപേര്‍ഷ്യന്‍ തീരത്തെ സ്ട്രെയ്റ്റ് ഓഫ് ഹോര്‍മുസിനു തൊട്ടടുത്തായി ഇറാനിയന്‍ ബോട്ടുകള്‍ക്കു നേര്‍ക്ക് യുഎസ് നേവി വെടിയുതിര്‍ത്തു. രണ്ടു യുഎസ് കപ്പലുകള്‍ക്ക് അകമ്പടി പോയ യുഎസ്എസ് മഹന്‍ എന്ന നാവികകപ്പലിന് അടുത്തുകൂടി ഇറാന്ബോട്ടുകള് സഞ്ചരിച്ചതിനെത്തുടര്ന്നാണ് വെടിവയ്പു നടത്തിയത്. അതിനു മുമ്പായി യു എസ് നാവിക ഹെലിക്കോപ്റ്ററില്‍ നിന്ന് മുന്നറിയിപ്പ് സിഗ്നലുകള്‍ നല്‍കിയിരുന്നു എന്ന് പെന്ടഗനിനെ ഉദ്ധരിച്ചു ക്യാപ്റ്റന്‍ ജെഫ് ഡേവിസ് പറഞ്ഞു.
ഇറാനിയന്‍ വെസ്സെല്‍സ് നടത്തിയ നീക്കം അസ്വഭാവികമായി തോന്നുന്നു എന്നും , ഇത്തരം കാര്യങ്ങള്‍ മേഖലയില്‍ അന്തരീക്ഷം കലുഷിതമാക്കാനെ ഉപകരിക്കൂ എന്ന് വൈറ്റ്ഹൌസ് പ്രതികരിച്ചു. ജനുവരി 20 ന് ട്രമ്പ് അധികാരത്തിലേറാനിരിക്കെ നടന്ന സംഭവം അതിസൂക്ഷ്മമായി വിലയിരുത്തുകയാണ് അമേരിക്ക.
5 തവണയാണ് ഇറാനിയന്‍ വെസ്സെലുകളുടെ ഭാഗത്ത് നിന്ന് അസ്വാഭാവിക നീക്കം ഉണ്ടായതെന്നാണ് റിപ്പോര്‍ട്ട്. ഏകദേശം 800 മീറ്റര്‍ അടുത്തുവരെ എത്തിയതായി റോയിട്ടര്‍ വാര്‍ത്താ എജന്‍സിയോട് ഷിപ്പില്‍ നിന്നും സ്ഥിതീകരണം ലഭിച്ചു.
“At this point the United States does not know what the intentions of the Iranian vessels were, but the behavior is not acceptable given that the USS Mahan was operating in international waters,” White House spokesman Josh Earnest said during a press conference on Monday.
Share this:
- Click to share on WhatsApp (Opens in new window)
- Click to share on Facebook (Opens in new window)
- Click to share on Twitter (Opens in new window)
- Click to share on Google+ (Opens in new window)
- Click to share on Telegram (Opens in new window)
- Click to email this to a friend (Opens in new window)
- Click to print (Opens in new window)