യുഡിഎഫിന്റെ തോല്‍വിക്ക് കാരണം മദ്യനയമല്ല; അഴിമതി -കെസിബിസി

നിയസഭാ തിരഞ്ഞെടുപ്പില്‍ യുഡിഎഫിന്റെ വന്‍ തോല്‍വിക്ക് കാരണം മദ്യനയമല്ലെന്ന് കെസിബിസി മദ്യവിരുദ്ധ സമിതി. അഴിമതിയാണ്  ജനവികാരം യുഡിഎഫിന് തിരഞ്ഞെടുപ്പില്‍ എതിരാക്കിയതെന്നും കെസിബിസി വ്യക്തമാക്കി.

മദ്യനയം ഗുണം ചെയ്തില്ലെന്നും നയത്തില്‍ പുനരാലോചന വേണമോ എന്ന് പാര്‍ട്ടി കൂടിയാലോചിക്കണമെന്നും വ്യക്തമാക്കി രമേശ് ചെന്നിത്തല രംഗത്തെത്തിയ സാഹചര്യത്തിലാണ് കെസിബിസിയുടെ പ്രതികരണം.

മദ്യനയമാണ് യുഡിഎഫിന്റെ തോല്‍വിക്ക് കാരണമെന്ന് കരുതുന്നില്ലെന്ന് ലീഗും , മദ്യനയത്തില്‍ പുനരാലോചനയുടെ ആവശ്യമില്ലെന്ന് കെപിസിസി പ്രസിഡന്റ് വി.എം. സുധീരനും പ്രതികരിച്ചു.