ഉത്തരകൊറിയയെ നിയന്ത്രിക്കാന്‍ ഐക്യരാഷ്ട്രസഭ; ഉപരോധങ്ങള്‍ കര്‍ശനമാക്കി

ഉപരോധങ്ങള്‍ തുടരുന്നതിനിടെ ആണവ, മിസൈല്‍ പരീക്ഷണങ്ങള്‍ നടത്തുന്ന ഉത്തരകൊറിയയെ നിയന്ത്രിക്കാന്‍ ഒരുങ്ങിയിരിക്കുകയാണ് ഐക്യരാഷ്ട്രസഭ. ഈ അടുത്ത് ഉത്തരകൊറിയ നടത്തിയ അനധികൃത ബാലിസ്റ്റിക് മിസൈല്‍ പരീക്ഷണങ്ങളെ യുഎന്‍ ശക്തമായി അപലിപ്പിച്ചിരുന്നു. അതേസമയം ഉത്തരകൊറിയയ്‌ക്കെതിരെ അമേരിക്ക കൊണ്ടുവന്ന സമാധാനവ പ്രമേയം യുഎന്‍ പാസാക്കുകയും ചെയ്തു. കൊറിയയിലേക്കുളള എണ്ണ കയറ്റുമതിയില്‍ വരെ കൈകടത്തുന്ന പ്രമേയം ചൈനയുടെയും റഷ്യയുടെയും പിന്തുണയോടെയാണ് പാസായത്.