എബോള ബാധിച്ച് 5420 പേര്‍ മരിച്ചെന്ന് യു.എന്‍

un logo

എബോള ബാധിച്ച് ഇതുവരെ 5420 പേര്‍ മരിച്ചെന്ന് ലോകാരോഗ്യസംഘടനയുടെ റിപ്പോര്‍ട്ട്. 2013 ഡിസംബറിനു ശേഷം എട്ടുരാജ്യങ്ങളിലായി 15,145 പേരെ രോഗം ബാധിച്ചു. ഗിനിയ, ലൈബീരിയ, സിയറ ലിയോണ്‍ എന്നിവിടങ്ങളിലാണ് എബോള കൂടുതല്‍ ദുരന്തം വിതച്ചത്.

ലൈബീരിയയില്‍ 2,964 ഉം സിയറ ലിയോണില്‍ 1250 ഉം ഗിനിയയില്‍ 1192 ഉം രോഗികളാണ് മരിച്ചത്. ലൈബീരിയയിലെ രോഗവ്യാപനം നിയന്ത്രണ വിധേയമായി വരുന്നതായി റിപ്പോര്‍ട്ടുണ്ട്. മാലിയില്‍ അഞ്ചു പേര്‍ രോഗം ബാധിച്ച് മരിച്ചു. എട്ടു മരണം സംഭവിച്ച നൈജീരിയയെ എബോള വിമുക്തരാജ്യമായി പ്രഖ്യാപിച്ചിട്ടുണ്ട്. എബോള ബാധിച്ച 558 ആരോഗ്യപ്രവര്‍ത്തകരില്‍ 326 പേര്‍ മരിച്ചതായും ലോകാരോഗ്യസംഘടന അറിയിച്ചു.