യുഎൻ സെക്രട്ടറി ജനറൽ തിരഞ്ഞെടുപ്പ് സുതാര്യമാവണം: ഇന്ത്യ

UN
യുഎൻ സെക്രട്ടറി ജനറൽ തിരഞ്ഞെടുപ്പിൽ സുതാര്യത ഉറപ്പാക്കണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടു. രക്ഷാസമിതിയുടെ പ്രവർത്തനം സംബന്ധിച്ച ചർച്ചാസമ്മേളനത്തിൽ പങ്കെടുത്തു സംസാരിച്ച ലോക്സഭാംഗം ഭർതൃഹരി മഹ്താബ് ആണ് ഈ ആവശ്യം ഉന്നയിച്ചത്.

സ്ഥിരാംഗങ്ങൾ രഹസ്യ സ്‌ലിപ് ഉപയോഗിക്കുന്ന രീതി അവസാനിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഇതിനിടെ, കശ്മീർ പ്രശ്നത്തിൽ ഇന്ത്യയും പാക്കിസ്ഥാനും യോജിച്ച് ആവശ്യപ്പെട്ടാൽ യുഎൻ‌ മധ്യസ്ഥത വഹിക്കാമെന്നു സെക്രട്ടറി ജനറൽ ബാൻ കി മൂണിന്റെ വക്താവ് അറിയിച്ചു.