ജറുസലേം; ട്രംപിന്റെ നടപടി യുഎൻ രക്ഷാസമിതി ചർച്ച ചെയ്യും

ജറുസലേമിനെ ഇസ്രയേൽ തലസ്ഥാനമാക്കാനുള്ള അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ നടപടിയുടെ പശ്ചാത്തലത്തിൽ യുഎൻ രക്ഷാസമിതി ഇന്ന് അടിയന്തര യോഗം ചേരും. ടെൽ അവീവിനു പകരം യുഎസ് നയം മാറ്റിമറിച്ച് ജറുസലമിനെ ഇസ്രേലിന്റെ തലസ്ഥാനമായി അംഗീകരിച്ച ട്രംപിന്‍റെ നടപടി പശ്ചിമേഷ്യയിൽ വൻ പ്രതിഷേധത്തിനു കാരണമായിരുന്നു.

ബ്രിട്ടനും ഫ്രാൻസും ഉൾപ്പെടെ രണ്ടു സ്ഥിരാംഗങ്ങളും ബൊളീവിയ, ഈജിപ്ത്, ഇറ്റലി, സെനഗൽ, സ്വീഡൻ, ഉറുഗ്വേ തുടങ്ങിയ രാജ്യങ്ങളുമാണ് അടിയന്തരയോഗത്തിനു നോട്ടീസ് നൽകിയത്.

ട്രംപിന്‍റെ അംഗീകാരം അന്താരാഷ്ട്ര നിയമങ്ങളുടേയും യുഎന്‍ പ്രമേയങ്ങളുടേയും ചട്ടങ്ങളുടേയും ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി പലസ്തീനും തുര്‍ക്കിയും ഇതിനോടകം രംഗത്തെത്തിയിട്ടുണ്ട്.