ഉത്തർപ്രദേശ് തിരഞ്ഞെടുപ്പ് അവസാന ഘട്ടത്തിലേക്ക് കടക്കുമ്പോൾ സ്വന്തം മണ്ഡലമായ വാരാണസിയെ ഇളക്കിമറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റോഡ്ഷോ.

ഉത്തർപ്രദേശ് തിരഞ്ഞെടുപ്പ് അവസാന ഘട്ടത്തിലേക്ക് കടക്കുമ്പോൾ സ്വന്തം മണ്ഡലമായ വാരാണസിയെ ഇളക്കിമറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റോഡ്ഷോ. ബനാറസ് ഹിന്ദു യൂണിവേഴ്സിറ്റിക്കു മുന്നിൽനിന്നാണ് മോദി റോഡ്ഷോ ആരംഭിച്ചത്.  ‘ഹർ ഹർ മോദി, ഘർ ഘർ മോദി’യെന്ന മുദ്രാവാക്യങ്ങളും പുഷ്പ വൃഷ്ടിയുമായാണ് മോദിയെ വാരാണസി നിവാസികൾ സ്വീകരിച്ചത്. റോഡ്ഷോയ്ക്കിടെ സ്വാതന്ത്ര്യസമര സേനാനി പണ്ഡിറ്റ് മദൻ മോഹൻ മാളവ്യയുടെ പ്രതിമയ്ക്കു മുന്നിൽ മോദി ആദരാഞ്ജലികൾ അർപ്പിച്ചു.narendra-modiji at varanasi

ബിജെപിക്കു മാത്രമാണ് ഇന്ത്യന്‍ സൈന്യത്തോട് പ്രതിബദ്ധതയുള്ളത്. മുന്‍ യുപിഎ സര്‍ക്കാര്‍ ഒരു റാങ്ക് ഒരു പെന്‍ഷനു വേണ്ടി മാറ്റിവെച്ചത് വെറും 500 കോടി രൂപമാത്രമാണ്.  ഞങ്ങള്‍ 1200 കോടി രൂപയാണ് രാജ്യത്തെ മുതിര്‍ന്ന സൈനികര്‍ക്കുവേണ്ടി മാറ്റിവെച്ചത്. പ്രതിപക്ഷ പാര്‍ട്ടികള്‍ അഴിമതിക്കാരായതിനാലാണ് നോട്ട് നിരോധനത്തെ എതിര്‍ത്തതെന്നും മോദി ആരോപിച്ചു.