200 മീറ്ററിലും ഉസൈന്‍ ബോള്‍ട്ടിന് സ്വര്‍ണം

200 മീറ്ററിലും ഉസൈന്‍ ബോള്‍ട്ടിനു സ്വര്‍ണം. തുടര്‍ച്ചയായ മൂന്നാം ഒളിംപിക്‌സ് സ്പ്രിന്റ് ഡബിളാണിത്. ആദ്യമായാണ് ഒരു താരം ഈ നേട്ടം കൈവരിക്കുന്നത്. 19.78 സെക്കന്‍ഡ് സമയത്തിലാണ് സ്വര്‍ണനേട്ടം.

തുടര്‍ച്ചയായ മൂന്നാം തവണയാണ് 200 മീറ്ററില്‍ ബോള്‍ട്ട് സ്വര്‍ണമണിയുന്നത്. 2008ല്‍ ബെയ്‌ജെങില്‍ തുടങ്ങിയ കുതിപ്പ് ലണ്ടനും കടന്ന് റിയോയില്‍ എത്തി നില്‍ക്കുന്നു. ഇനി ലക്ഷ്യം ‘ട്രിപ്പിള്‍ ട്രിപ്പിള്‍’ തികയ്ക്കാന്‍ 4X 100 മീറ്റര്‍ റിലേ സ്വര്‍ണമാണ് ബോള്‍ട്ട് സ്വപ്‌നം കാണുന്നത്.

ബോള്‍ട്ടിന് ശക്തരായ എതിരാളികളാകളായിരുന്ന ബ്ലേക്കും ഗാട്ട്‌ലിനും നേരത്തെ സെമിയില്‍തന്നെ പുറത്തായതിനാല്‍ വെല്ലുവിളിയില്ലാതെ അനായാസം ഡബിള്‍ തികയ്ക്കാനുള്ള അവസരം ബോള്‍ട്ടിന് ലഭിച്ചു. 100 മീറ്റര്‍ വെങ്കല മെഡല്‍ ജേതാവ് കാനഡയുടെ ഡി ഗ്രേസെയാണ് 20.02 സെക്കന്‍ഡില്‍ രണ്ടാമതായി ഫിനിഷ് ചെയ്ത് വെള്ളി നേടിയത്.