വി.ഡി രാജപ്പന്‍ അന്തരിച്ചു

പ്രമുഖ ഹാസ്യ കഥാപ്രാസംഗികനും, ചലച്ചിത്ര താരവുമായ വി.ഡി രാജപ്പന്‍ അന്തരിച്ചു. 70 വയസായിരുന്നു.

കോട്ടയത്ത് സ്വകാര്യ ആസ്പത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം.150ഓളം സിനിമകളില്‍ അഭിനയിച്ച അദ്ദേഹത്തിന്‍റെ പ്രധാന സിനിമകള്‍ കക്ക, കുയിലിനെത്തേടി, പഞ്ചവടിപ്പാലം, ആനക്കൊരുമ്മ, എങ്ങനെ നീ മറക്കും,കുയിലിനെത്തേടി എന്നിവയാണ്.

74-ല്‍ തവളയും നീര്‍ക്കോലിയുമായി നടന്ന പ്രണയം, ‘മാക് മാക്’ എന്ന പേരില്‍ ആദ്യ ഹാസ്യകഥാപ്രസംഗമായി. ചികയുന്ന സുന്ദരി, പ്രിയേ നിന്റെ കുര, പൊത്തുപുത്രി, കുമാരി എരുമ, എന്നെന്നും കുരങ്ങേട്ടന്റെ, നമുക്കുപാര്‍ക്കാന്‍ ചന്ദനത്തോപ്പുകള്‍ തുടങ്ങി 37 കോമഡി കാസറ്റുകള്‍ അദ്ധേഹത്തിന്റെതായി പുറത്തു വന്നു.

മലയാളികളെ ഓര്‍ത്തോര്‍ത്തു ചിരിക്കാന്‍ പഠിപ്പിച്ച നിരവധി കഥാപ്രസംഗങ്ങള്‍ ,ഇനി എന്നും മലയാളിയുടെ മനസ്സിന്‍റെ ആഴങ്ങളില്‍ ഓര്‍മകളായി ഉണ്ടാകുകതന്നെ ചെയ്യും.