വി മുരളീധരൻ രാജ്യസഭയിലേക്ക്

ബിജെപി ദേശീയ നിർവാഹക സമിതി അംഗവും മുൻ സംസ്ഥാന അദ്ധ്യക്ഷനുമായിരുന്ന വി മുരളീധരൻ രാജ്യസഭയിലേക്ക് മത്സരിക്കും. മഹാരാഷ്ട്രയിൽ നിന്നാകും രാജ്യസഭയിലേക്ക് മത്സരിക്കുക. 18 പേരുടെ പട്ടികയാണ് ബിജെപി പുറത്ത് വിട്ടിരിക്കുന്നത്. മുരളീധരന് പുറമെ രാജീവ് ചന്ദ്രശേഖർ, ജിവിഎൽ നരസിംഹ റാവു, സരോജ് പാണ്ഡെ, നാരായൺ റാണെ തുടങ്ങിയവരാണ് പട്ടികയിലുള്ളത്. എന്നാല്‍ രാജ്യസഭാ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചതിൽ സന്തോഷമുണ്ടെന്ന് ബിജെപി ദേശീയ നിർവാഹക സമിതി അംഗം വി മുരളീധരൻ പറഞ്ഞു.