വെള്ളാപ്പള്ളി പോകേണ്ടത് പൂജപ്പുരയിലേക്ക്: വി.എസ്

ACHUTHANANDAN_104592f_9_5
എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ കാശിയിലേക്കല്ല പോകേണ്ടത് മറിച്ച് പൂജപ്പുര സെന്‍ട്രല്‍ ജയിലിലേക്കാണെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍. ശാശ്വതീകാനന്ദ സ്വാമികളുടെ മരണത്തില്‍ തനിക്ക് പങ്കുണ്ടെന്ന് തെളിഞ്ഞാല്‍ തലമുണ്ഡനം ചെയ്ത് കാശിയിലേക്ക് പോകാന്‍ തയാറാണെന്ന വെള്ളാപ്പള്ളിയുടെ പരാമര്‍ശത്തിനുള്ള മറുപടിയായാണ് വി.എസ് ഇങ്ങനെ പറഞ്ഞത്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മണ്ഡലമായ വരാണാസിയില്‍ ഉള്‍പ്പെടുന്നതുകൊണ്ടാണോ കാശിയിലേക്ക് പോകാമെന്ന് നടേശന്‍ പറഞ്ഞത്. നടേശന്റെ ആ മോഹം നടക്കില്ല. കേസ് തെളിഞ്ഞാല്‍ മലയാളിയാണെങ്കില്‍ കൊണ്ടുപോകുന്നത് പൂജപ്പുര സെന്‍ട്രല്‍ ജയിലിലേക്കാണെന്നും അദ്ദേഹം പറഞ്ഞു.