വിജയലക്ഷ്മി നിറങ്ങളുടെ ലോകത്തേക്ക് കണ്ണ് തുറക്കുന്നു; ‘2019 ല്‍ താന്‍ ലോകം കാണും’

ഗായിക വൈക്കം വിജയലക്ഷ്മി ഇരുളിന്റെ ലോകത്ത് നിന്ന് കാഴ്ചയുടെ ലോകത്തേക്ക് കണ്ണ് തുറക്കുന്നു. 2019 ല്‍ നേത്രചികിത്സക്കായി അമേരിക്കയിലേക്ക് പോകുന്നുണ്ടെന്നും ചികിത്സ പൂര്‍ത്തിയായാല്‍ പൂര്‍ണമായും കാഴ്ച തിരിച്ചു കിട്ടുമെന്നും വിജയലക്ഷ്മി തന്നെയാണ് ആരാധകരെ അറിയിച്ചത്. പ്രമുഖ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് വിജയലക്ഷ്മി വിദേശത്തേക്ക് ചികിത്സക്കായി പോകുന്നുണ്ടെന്ന കാര്യം വ്യക്തമാക്കിയത്.

‘കഴിഞ്ഞ വര്‍ഷം അമേരിക്കയില്‍ പോയി ഡോക്ടറുമായി സംസാരിച്ചിരുന്നു. രണ്ടു വര്‍ഷത്തിനുള്ളില്‍ അവിടെ പുതിയ ചികിത്സാ രീതികളൊക്കെ വരുന്നുണ്ട്. ഇപ്പോള്‍ തന്നെ നല്ല മാറ്റം തോന്നുന്നുണ്ട്. ആ വെളിച്ചമൊക്കെ കാണാമെനിക്ക്.’ചാനലിന് നല്‍കിയ അഭിമുഖത്തില്‍ വിജയലക്ഷ്മി പറഞ്ഞു.

Show More

Related Articles

Close
Close