വന്ദന സിക്ക രാജിവെച്ചു

ഇന്‍ഫോസിസ് യുഎസ്എ ഫൗണ്ടേഷന്‍ ചെയര്‍പേഴ്‌സണ്‍ വന്ദന സിക്ക രാജി വെച്ചു. ഇന്‍ഫോസിസ് സോഫ്റ്റ് വെയര്‍ കമ്പനി ഇന്ത്യന്‍ എക്‌സിക്യൂട്ടീവ് സി.ഇ.ഒ.യും വന്ദനയുടെ ഭര്‍ത്താവുമായ വിശാല്‍ സിക്ക ഓഗസ്റ്റ് 17 ന് രാജി വെച്ചിരുന്നു. 2014-ല്‍ ആയിരുന്നു വിശാല്‍ സോഫ്റ്റ് വെയര്‍ കമ്പനിയില്‍ ചേര്‍ന്നത്. കഴിഞ്ഞ രണ്ടരവര്‍ഷത്തെ സേവനത്തില്‍ താന്‍ പരിപൂര്‍ണ്ണ സംതൃപ്തയാണെന്ന് ചെയര്‍പേഴ്‌സണ്‍ സ്ഥാനം രാജിവെച്ചു പുറത്തിറക്കിയ പ്രസ്താവനയില്‍ വന്ദന പറഞ്ഞു. വന്ദനയുടെ സേവനത്തില്‍ കമ്പനി നന്ദി രേഖപ്പെടുത്തി.