മരടില്‍ വെടിക്കെട്ട് അപകടം-ഒരു മരണം

maxresdefaultകൊച്ചി മരടില്‍ വെടിക്കെട്ട് പുരയ്ക്ക് തീപിടിച്ച് ഒരു മരണം. മൂന്ന് സ്ത്രീകള്‍ക്ക് പരിക്ക്. മരട് കൊട്ടാരം ഭഗവതി ക്ഷേത്രത്തിലെ താലപ്പൊലി ഉത്സവത്തിന്റെ വെടിക്കെട്ടിന് വേണ്ടി പടക്കങ്ങള്‍ നിര്‍മ്മിയ്ക്കുമ്പോഴാണ് അപകടം ഉണ്ടാകുന്നത്. 72 വയസുള്ള നളിനി എന്ന സ്ത്രീയാണ് മരിച്ചതെന്നാണ് റിപ്പോര്‍ട്ട്. പടക്കങ്ങള്‍ നിര്‍മ്മിച്ചുകൊണ്ടിരിയ്ക്കുമ്പോഴാണ് അപകടം ഉണ്ടാകുന്നത്. രാവിലെ 11 മണിയ്ക്ക് ശേഷമാണ് അപകടം നടന്നത്. പരിക്കേറ്റവരെല്ലാം പടക്ക നിര്‍മാണ തൊഴിലാളികളാണ്. തെക്കെചെറുവാരത്താണ് വെടിക്കെട്ട്പുര ഉണ്ടായിരുന്നത്.
സ്‌ഫോടനത്തിന്റെ ആഘാതത്തില്‍ സമീപത്തെ വീടുകള്‍ക്കും കാര്യമായ കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. ഫിബ്രവരി 20, 21 തീയതികളിലാണ് ക്ഷേത്രത്തിലെ താലപ്പൊലി മഹോത്സവം. ഇതിന് വേണ്ടി പടക്കം നിര്‍മ്മിയ്ക്കവെയാണ് തൊഴിലാളികള്‍ അകപടത്തില്‍പ്പെടുന്നത്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം.