വെള്ളാപ്പള്ളി ആര്‍.എസ്.എസ് ആജ്ഞാനുവര്‍ത്തി: പിണറായി വിജയന്‍

pinarayi vijayan
എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ ആജ്ഞാനുവര്‍ത്തിയായി പ്രവര്‍ത്തിക്കുന്നുവെന്ന് പിണറായി വിജയന്‍. കേരളത്തില്‍ ആര്‍.എസ്.എസ്സിന്റെ ശാക്തീകരണത്തിനാണ് വെള്ളാപ്പള്ളി ശ്രമിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ആര്‍.എസ്.എസ്സിനെ ശക്തിപ്പെടുത്താനാണ് എസ്.എന്‍.ഡി.പി മഹാസംഗമം നടത്തുന്നത്. ആര്‍.എസ്.എസ്സിന്റെയും ശ്രീനാരായണ ഗുരുവിന്റെയും ആശയങ്ങള്‍ വ്യത്യസ്തമാണ്. ഉമ്മന്‍ ചാണ്ടി ആര്‍.എസ്.എസ്സുമായി കരുനീക്കം നടത്തുകയാണ്. നാല് സീറ്റ് കീട്ടുമെങ്കില്‍ എന്ത് ചെറ്റത്തരവും കാട്ടുന്ന പാര്‍ട്ടിയാണ് കോണ്‍ഗ്രസ്.

ശാശ്വതീകാനന്ദ താന്‍ കൊല്ലപ്പെടുമെന്ന് ഭയപ്പെട്ടിരുന്നു. ഇക്കാര്യം അദ്ദേഹം പലരോടും പറഞ്ഞിരുന്നു. കണ്ണൂരില്‍ വച്ച് ഒരാള്‍ തന്നോടും ഇക്കാര്യം പറഞ്ഞിരുന്നു. ശാശ്വതീകാനന്ദ ആരെയാണ് ഭയപ്പെട്ടതെന്ന് എല്ലാവര്‍ക്കും അറിയാം. ഇവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണം. ചെന്നിത്തലയിലെ ബി.ജെ.പി യോഗത്തില്‍ നിന്ന് വെള്ളിപ്പള്ളി വിട്ടുനിന്നത് തന്ത്രം മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.