അ​വ​സാ​ന കാ​ല​ത്ത് വെ​ച്ചു​​നീ​ട്ടു​ന്ന ന​ക്കാ​പ്പി​ച്ച വാ​ങ്ങി ബിഡിജെഎ​സ് ബി​ജെ​പി​യു​മാ​യി സ​ന്ധി ചെ​യ്യു​ന്ന​ത് അ​നൗ​ചി​ത്യ​മെ​ന്ന് വെ​ള്ളാ​പ്പ​ള്ളി

എ​ൻ​ഡി​എ സ​ർ​ക്കാ​രി​ന്റെ അ​വ​സാ​ന കാ​ല​ത്ത് വെ​ച്ചു​​നീ​ട്ടു​ന്ന ന​ക്കാ​പ്പി​ച്ച വാ​ങ്ങി ബിഡിജെഎ​സ് ബി​ജെ​പി​യു​മാ​യി സ​ന്ധി ചെ​യ്യു​ന്ന​ത് അ​നൗ​ചി​ത്യ​മെ​ന്ന് എ​സ്എ​ൻ​ഡി​പി യോ​ഗം ജ​ന​റ​ൽ സെ​ക്ര​ട്ട​റി വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​ൻ. വേ​ങ്ങ​ര​യി​ൽ ബി​ജെ​പി​ക്ക് 5000 വോ​ട്ടു​പോ​ലും തി​ക​ച്ച് ല​ഭി​ക്കി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​രി​ഹ​സി​ച്ചു. ബി​ജെ​പി-​ബിഡിജെഎ​സ് ത​ർ​ക്കം ഒ​ത്തു​തീ​ർ​പ്പി​ലേ​ക്കെ​ന്ന് റി​പ്പോ​ർ​ട്ടു​ക​ൾ പു​റ​ത്തു​വ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് വെ​ള്ളാ​പ്പ​ള്ളി​യു​ടെ പ്ര​തി​ക​ര​ണം.

ബി​ഡി​ജ​ഐ​സി​നു ന​ൽ​കാ​മെ​ന്നേ​റ്റി​രു​ന്ന ബോ​ർ​ഡ്-​കോ​ർ​പ​റേ​ഷ​ൻ സ്ഥാ​ന​ങ്ങ​ൾ ര​ണ്ടാ​ഴ്ച​യ്ക്കു​ള്ളി​ൽ ന​ൽ​കാ​മെ​ന്ന് ബി​ജെ​പി ഉ​റ​പ്പു​ത​ന്ന​താ​യി ബിഡിജെഎ​സ് പ്ര​സി​ഡ​ന്റ് തു​ഷാ​ർ വെ​ള്ളാ​പ്പ​ള്ളി ക​ഴി​ഞ്ഞ ദി​വ​സം പ​റ​ഞ്ഞി​രു​ന്നു. ബി​ജെ​പി ദേ​ശീ​യ അ​ധ്യ​ക്ഷ​ൻ അ​മി​ത് ഷാ​യു​മാ​യി ന​ട​ത്തി​യ കൂ​ടി​ക്കാ​ഴ്ച​യ്ക്കു​ശേ​ഷ​മാ​യി​രു​ന്നു തു​ഷാ​റി​ന്റെ പ്ര​തി​ക​ര​ണം. നേ​ര​ത്തെ​യും ബി​ജെ​പി​യെ രൂ​ക്ഷ​മാ​യ ഭാ​ഷ​യി​ൽ വി​മ​ർ​ശി​ച്ച് വെ​ള്ളാ​പ്പ​ള്ളി രം​ഗ​ത്തെ​ത്തി​യി​രു​ന്നു. കേ​ര​ള​ത്തി​ൽ എ​ൻ​ഡി​എ ഘ​ട​കം ഉ​ണ്ടോ​യെ​ന്ന് ചോ​ദി​ച്ച വെ​ള്ളാ​പ്പ​ള്ളി കേ​ര​ള​ത്തി​ൽ ഭ​ര​ണം കി​ട്ടി​ല്ലെ​ന്ന് ബി​ജെ​പി​ക്ക് അ​റി​യാ​മെ​ന്നും കൂ​ട്ടി​ച്ചേ​ർ​ത്തു.