മസൂദ് അസ്ഹറിനെതിരെ നടപടിയെടുക്കാന്‍ വീറ്റോ തടസമല്ല: യു.എസ്

മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരന്‍ മൗലാന മസൂദ് അസ്ഹറിനെതിരെ നടപടിയെടുക്കാന്‍ ഐക്യരാഷ്ട്രസഭയിലെ വീറ്റോ തങ്ങള്‍ക്ക് തടസമാവില്ലെന്ന് ചൈനയ്ക്ക് യു.എസ് മുന്നറിയിപ്പ്.മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരന്‍ മൗലാന മസൂദ് അസ്ഹറിനെതിരെ നടപടിയെടുക്കാന്‍ ഐക്യരാഷ്ട്രസഭയിലെ വീറ്റോ തങ്ങള്‍ക്ക് തടസമാവില്ലെന്ന് ചൈനയ്ക്ക് യു.എസ് മുന്നറിയിപ്പ്.

ഭീകരരെ വിലക്കാനുള്ള നടപടികളുമായി അമേരിക്ക മുന്നോട്ട് പോവും. അതിന് വീറ്റോ തടസമായാല്‍ മറ്റ് നടപടികള്‍ തേടുമെന്നും ഹാലി പറഞ്ഞു. ട്രംപ് സര്‍ക്കാര്‍ ഭീകരര്‍ക്കെതിരെ ശക്തമായ നടപടികളുമായാണ് മുന്നോട്ട് പോവുന്നത്. ഇതിനുള്ള എന്ത് തടസവും നീക്കുമെന്നും ഹാലി അറിയിച്ചു.ഏപ്രില്‍ ആദ്യവാരമാണ് ഹാലി യു.എന്നിലെ യു.എസിന്റെ സ്ഥിരം പ്രതിനിധിയായി അധികാരമേറ്റത്.