വിക്‌സ് വില്‍പ്പന ഇന്ത്യയില്‍ നിര്‍ത്തുന്നു

വിക്‌സ് ആക്ഷന്‍ 500 എക്‌സ്ട്രായയുടെ വില്‍പ്പന ഇന്ത്യയില്‍ നിര്‍ത്തുന്നതായി ഉല്‍പ്പാദകരായ പി ആന്‍ഡ് ജി കമ്പനി അറിയിച്ചു. മരുന്നിന്റെ ഉപഭോഗം ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നുവെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഈ ആഴ്ച അവസാനത്തോടെ നിരോധിക്കാന്‍ കേന്ദ്ര ആരോഗ്യ മന്ത്രാലയം നിരോധിക്കാനുള്ള നിയമ നടപടികള്‍ സ്വീകരിച്ചത്. ആരോഗ്യത്തെ ദോഷകരമായി ബാധിക്കുന്ന 344 മരുന്നുകള്‍ ഇന്ത്യയില്‍ നിരോധിച്ചതിന് പിന്നാലെയാണിത് ഇതേ സമയം വിക്‌സ് ആക്ഷന്‍ 500 എക്‌സ്ട്രായുടെ വില്‍പ്പന നേരത്തെ സര്‍ക്കാര്‍ തടഞ്ഞതിന് പിന്നാലെയാണ് വില്‍പ്പന നിര്‍ത്താന്‍ കമ്പനി തീരുമാനിച്ചത്. എന്നാല്‍ ആവശ്യമായ മാറ്റങ്ങള്‍ വരുത്തി വിപണിയില്‍ എത്തിക്കുമെന്നും കമ്പനി അറിയിച്ചു.